You are Here : Home / News Plus

മുന്‍ മാലദ്വീപ് പ്രസിഡന്‍റിനെ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്തു

Text Size  

Story Dated: Sunday, February 22, 2015 05:53 hrs UTC

മാലെ: മുന്‍ മാലദ്വീപ് പ്രസിഡന്‍റും നിലവിലെ പ്രതിപക്ഷ നേതാവുമായ മുഹമ്മദ് നശീദിനെ ഭീകരവിരുദ്ധ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. 2012ല്‍ പ്രസിഡന്‍റായിരിക്കെ മുതിര്‍ന്ന ജഡ്ജിയെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് നശീദിനെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂട്ടര്‍ ജനറലിന്‍െറ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. നശീദിനെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പ്രക്ഷേപണം ചെയ്തു. 2012ല്‍ ക്രിമിനല്‍ ജഡ്ജി അബ്ദുല്ല മുഹമ്മദിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിനെ തുടര്‍ന്ന് രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് നശീദിന് രാജിവെക്കേണ്ടിവന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.