You are Here : Home / News Plus

കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്; വി.എസ്സിന്റെ ആവശ്യം അംഗീകരിച്ചു

Text Size  

Story Dated: Monday, February 23, 2015 03:53 hrs UTC

പാര്‍ട്ടിക്ക് വഴങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അന്ത്യശാസനം നല്‍കിയ സി.പി.എം. നേതൃത്വം, പി. കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളണമെന്ന വി.എസ്സിന്റെ ആവശ്യം അംഗീകരിച്ചു. ഇക്കാര്യം സംസ്ഥാന സമ്മേളന ചര്‍ച്ചകള്‍ക്കുള്ള മറുപടിയില്‍ സെക്രട്ടറി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.

എസ്.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുടുക്കാന്‍ വി.എസ്. നീക്കം നടത്തിയെന്ന അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്റെ ആരോപണം സംബന്ധിച്ച അന്വേഷണ കമ്മീഷനായിരുന്നു പി. കരുണാകരന്റെ നേതൃത്വത്തിലുണ്ടായിരുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.