You are Here : Home / News Plus

ബേഡ്മാന്‍ മികച്ച ചിത്രം

Text Size  

Story Dated: Monday, February 23, 2015 05:59 hrs UTC

ഒമ്പത് നാമനിര്‍ദേശവുമായെത്തിയ ബേഡ്മാന്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നേടി. ബേഡ്മാന്‍ ഒരുക്കിയ അലക്‌സാന്ദ്രോ ജി ഇനാരിറ്റുവാണ് മികച്ച സംവിധായകന്‍. ദി തിയറി ഓഫ് എവരിതിങ് എന്ന ചിത്രത്തിലെ അഭിനയത്തിന് എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റില്‍ ആലീസ് എന്ന ചിത്രത്തിലെ കഥാപാത്രത്തെ അനശ്വരമാക്കിയ ജൂലിയാന മൂറാണ് മികച്ച നടി

വ്യത്യസ്തമായ സിനിമാവ്യാകരണവും പുതുമയുള്ള ക്യാമറക്കോണുകളും ഉപയോഗിച്ച് കറുപ്പിലും വെളുപ്പിലും തീര്‍ത്ത ചലച്ചിത്രകാവ്യമായ ഇഡ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ളില്‍ ഓസ്‌കാര്‍ നേടി. വിപ്‌ലാഷിലെ അഭിനയത്തിന് ജെ.കെ സിമ്മണ്‍സ് മികച്ച സഹനടനായി. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങിലാണ് 87 ാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.