You are Here : Home / News Plus

സി.പി.എമ്മിനെ നയിക്കാന്‍ കോടിയേരി

Text Size  

Story Dated: Monday, February 23, 2015 07:25 hrs UTC

കേരളത്തില്‍ സി.പി.എമ്മിനെ ഇനി കോടിയേരി നയിക്കും. സി.പി.എം സംസഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ ഐകകണ്‌ഠേന തിരഞ്ഞെടുത്തു. ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് കോടിയേരിയെ നേതാവായി തിരഞ്ഞെടുത്തത്. 87 അംഗ പുതിയ സംസ്ഥാന കമ്മിറ്റിക്കും പാര്‍ട്ടി അംഗീകാരം നല്‍കി. എട്ട് പേരെ ഒഴിവാക്കിയും 15 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുമാണ് പുതിയ കമ്മിറ്റി നിലവില്‍വരുന്നത്.
സെക്രട്ടറി സ്ഥാനത്തേക്ക് ഇ.പി ജയരാജന്റെ പേര് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോടിയേരി മതിയെന്ന നിലപാട് കേന്ദ്ര നേതൃത്വം സ്വീകരിച്ചതോടെ പേര് അംഗീകരിക്കപ്പെട്ടു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.