You are Here : Home / News Plus

വി.എസിനെ അനുനയിപ്പിക്കാന്‍ സീതാറാം യെച്ചൂരി

Text Size  

Story Dated: Monday, February 23, 2015 07:27 hrs UTC

സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന വി.എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാന്‍ പി.ബി അംഗം സീതാറാം യെച്ചൂരിയുടെ ശ്രമങ്ങള്‍ ഫലം കാണുന്നതായി സൂചന. തിങ്കളാഴ്ച രാവിലെ വി.എസ്സിനെ എന്നും തുണച്ചുപോന്നിട്ടുള്ള സീതാറാം യെച്ചൂരി തന്നെ പ്രശ്‌നപരിഹാരത്തിനായി ഇടപെട്ടു. സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാണ് അഭ്യാര്‍ഥനയെങ്കിലും വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിനായി വി.എസ് ആലപ്പുഴയിലേക്ക് മടങ്ങുമെന്നാണ് സൂചനകള്‍

പി കരുണാകരന്‍ റിപ്പോര്‍ട്ട് മരവിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ച് സമവായത്തിന്റെ വാതില്‍ വി.എസ്സിന് മുമ്പില്‍ നേതൃത്വം തുറന്നിട്ടു. പിന്നാലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ വി.എസ്സിനെ വിളിച്ച് സംസാരിച്ചു. പാര്‍ട്ടിക്ക് കീഴടങ്ങാനും പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വി.എസ്സിന് അന്ത്യശാസനം നല്‍കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.