You are Here : Home / News Plus

ഇംഗ്ലണ്ടിന് ആദ്യ ജയം

Text Size  

Story Dated: Monday, February 23, 2015 07:30 hrs UTC

ലോകകപ്പില്‍ ഇംഗ്ലണ്ടിന് ആദ്യജയം. പൂള്‍ എ യില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് അയല്‍ക്കാരായ സ്‌കോട്‌ലണ്ടിനെ 123 റണ്‍സിന് തകര്‍ത്തു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 304 റണ്‍ വിജയലക്ഷ്യത്തിന് എതിരെ 42.2 ഓവറില്‍ 184 റണ്‍സെടുക്കാനേ സ്‌കോട്‌ലണ്ടിനായുള്ളൂ. വലിയ പ്രതീക്ഷകളുമായി ലോകകപ്പിനെത്തിയ ഇംഗ്ലീഷ് നിര ആദ്യ രണ്ട് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയോടും ന്യൂസിലന്‍ഡിനോടും തോറ്റിരുന്നു. അതിനാല്‍ ഇന്നത്തെ മത്സരം അവര്‍ക്ക് നിര്‍ണായകമായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇപ്പോഴും ശൈശവദശയിലുള്ള സ്‌കോട്‌ലണ്ട് മുന്നൂറിന് മുകളിലുള്ള വിജയലക്ഷ്യവുമായി ഇറങ്ങിയത് ഏറെ പ്രതീക്ഷയുമായിട്ടാകില്ല. ഇതുവരെ ഒരു ടെസ്റ്റ് രാജ്യത്തെ തോല്‍പിച്ച ചരിത്രം അവര്‍ക്കില്ല. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ കെയ്ല്‍ കോയ്റ്റ്‌സറാണ് (71) സ്‌കോട്ടിഷ് നിരയില്‍ തിളങ്ങിയത്. 84 പന്തില്‍ 11 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായായിരുന്നു കെയ്‌ലിന്റെ ഇന്നിങ്‌സ്. ഒരു സ്‌കോട്‌ലണ്ട് ബാറ്റ്‌സ്മാന്റെ ലോകകപ്പിലെ മികച്ച രണ്ടാമത്തെ സ്‌കോറാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.