You are Here : Home / News Plus

തോല്‍വിക്കു പിറകേ ദക്ഷിണാഫ്രിക്കക്ക് പിഴ ശിക്ഷയും

Text Size  

Story Dated: Monday, February 23, 2015 05:04 hrs UTC

മെല്‍ബണ്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായ നാണംകെട്ട തോല്‍വിക്കു പിറകേ ദക്ഷിണാഫ്രിക്കക്ക് ഐ.സി.സിയുടെ പിഴ ശിക്ഷയും. കുറഞ്ഞ ഓവര്‍ നിരക്കിന്‍െറ പേരിലാണ് ശിക്ഷ. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ.ബി. ഡിവില്ളേഴ്സ് അദ്ദേഹത്തിന്‍െറ മല്‍സര ഫീസിന്‍െറ 20 ശതമാനവും ടീമംഗങ്ങള്‍ മത്സര ഫീസിന്‍െറ 10 ശതമാനം പിഴയായി നല്‍കണം.
നിശ്ചിത സമയത്തിനകം ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് പിഴശിക്ഷ. അടുത്ത മല്‍സരത്തില്‍ കൂടി തെറ്റ് ആവര്‍ത്തിച്ചാല്‍ നായകനെ ഒരു മത്സരത്തില്‍ നിന്ന് സസ്പെന്‍െറ് ചെയ്യുമെന്ന് മാച്ച് റഫറി ജെഫ്ക്രോ വ്യക്തമാക്കി.
അനുവദിച്ച സമയത്തിനകം ബൗളിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ടീമിന് ഐ.സി.സി നിയമം അനുസരിച്ച് കളിക്കാര്‍ മാച്ച് ഫീസിന്‍െറ 10 ശതമാനവും ക്യാപ്റ്റന്‍ 20 ശതമാനവും പിഴ ഒടുക്കേണ്ടതാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.