You are Here : Home / News Plus

സി.പി.എം ലക്ഷ്യം പ്രതിപക്ഷ നേതാവിനെ പുറത്താക്കലാണെന്ന് ചെന്നിത്തല

Text Size  

Story Dated: Monday, February 23, 2015 05:22 hrs UTC

മലപ്പുറം: സര്‍ക്കാരിനെ പുറത്താക്കലാണ് സാധാരണ പ്രതിപക്ഷത്തിന്‍െറ ലക്ഷ്യമെങ്കില്‍ സി.പി.എം ശ്രമിച്ചുകൊണ്ടിരിക്കുന്നത് പ്രതിപക്ഷ നേതാവിനെ പുറത്താക്കാനാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാര്‍ച്ച് ആറിന് നിയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ പ്രതിപക്ഷ നേതാവിന്‍െറ കസേരയില്‍ വി.എസ് അച്യുതാനന്ദനുണ്ടാവുമോ എന്നാണ് ജനം ഉറ്റുനോക്കുന്നതെന്നും പുതിയ സംഭവ വികാസങ്ങളോടെ സി.പി.എം സംസ്ഥാന സമ്മേളനം വന്‍ പരാജയമായെന്നും മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയവും സി.പി.എം ചര്‍ച്ച ചെയ്തില്ല. ദേശീയതലത്തില്‍ നരേന്ദ്രമോദിയും കൂട്ടരും വര്‍ഗീയത ആളിക്കത്തിക്കുമ്പോള്‍ മതേതര ചേരിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവിനെപ്പോലും കൂടെ നിര്‍ത്താന്‍ കഴിയാത്ത സി.പി.എമ്മിന് എങ്ങനെ ജനങ്ങളെ കൂടെ നിര്‍ത്താന്‍ കഴിയും? അച്യുതാനന്ദന്‍ ഇറങ്ങിപ്പോയ സമ്മേളനത്തില്‍ എപ്രകാരമാണ് വിഭാഗീയത അവസാനിച്ചതെന്ന് പിണറായി വിജയന്‍ പറയണം. കേരളത്തിലും ബംഗാളിലെപ്പോലെ മൂന്നാം സ്ഥാനത്തേക്ക് കൂപ്പു കുത്താന്‍ പോവുകയാണ്. തക്കം കിട്ടുന്നവരെല്ലാം എല്‍.ഡി.എഫ് വിടുകയാണ്. ഇത്രയും ദുര്‍ബലമായ പ്രതിപക്ഷം കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.