You are Here : Home / News Plus

റിയാദിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

Text Size  

Story Dated: Tuesday, February 24, 2015 06:04 hrs UTC

സൗദിയിലെ റിയാദിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. കൊല്ലം സ്വദേശിയായ മുഹമ്മദ് നീഫ്, ഭാര്യ നൂര്‍ജഹാന്‍ ഹനീഫ്, ഗുരുവായൂര്‍ സ്വദേശി സലിം. ഷെരീഫ് എന്നിവരാണ് മരിച്ചത്. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ സലിമിനെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങും വഴിയാണ് അപകടമുണ്ടായത്.

താമസസ്ഥലത്തേക്കുള്ള യാത്രയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന ബീഹാര്‍ സ്വദേശി റോന ഹയാസ് മുഹമ്മദും അപകടത്തില്‍ മരിച്ചു. മൃതദേഹങ്ങള്‍ ഹുറൈമില ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.