You are Here : Home / News Plus

വിന്‍ഡീസ് മികച്ച സ്‌കോറിലേക്ക്‌

Text Size  

Story Dated: Tuesday, February 24, 2015 06:07 hrs UTC

ഗെയ്‌ലിന്റെ സെഞ്ച്വറിയുടെയും സാമുവല്‍സിന്റെ അര്‍ധ സെഞ്ച്വറിയുടെയും ബലത്തില്‍ സിംബാബ്‌വെയ്ക്ക് എതിരായ പൂള്‍ ബി മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് മികച്ച സ്‌കോറിലേക്ക്. രണ്ടാം വിക്കറ്റില്‍ ഗെയ്‌ലും സാമുവല്‍സും ചേര്‍ന്ന് 35 ഓവറില്‍ 165 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വിന്‍ഡീസിന് ആദ്യ വിക്കറ്റ് അക്കൗണ്ട് തുറക്കും മുമ്പേ നഷ്ടമായിരുന്നു.

ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ വിന്‍ഡീസ് ഓപ്പണര്‍ ഡ്വെയ്ന്‍ സ്മലിത്തിനെ പന്യാന്‍ഗാര ക്ലീന്‍ ബോള്‍ ചെയ്യുകയായിരുന്നു. പിന്നീട് ഗെയ്‌ലും സാമുവല്‍സും ചേര്‍ന്ന് സൂക്ഷ്മതയോടെ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. 105 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് ഗെയ്ല്‍ സെഞ്ച്വറി തികച്ചത്്. ഗെയ്‌ലിന്റെ 22-മത്തെ സെഞ്ച്വറിയാണിത്. 105 പന്തുകള്‍ നേരിട്ടാണ് സാമുവല്‍സ് 56 റണ്‍സെടുത്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.