You are Here : Home / News Plus

ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം

Text Size  

Story Dated: Tuesday, February 24, 2015 07:53 hrs UTC

ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അണ്ണ ഹസാരെ പാര്‍ലമെന്റിനുസമീപം ജന്തര്‍മന്ദറില്‍ നടത്തുന്ന ധര്‍ണ്ണ രണ്ടാം ദിവസത്തിലേക്ക് കടന്നു. വിഷയത്തില്‍ പാര്‍ലമെന്റിലും പ്രതിപക്ഷം ബഹളം വച്ചു. രാജ്യസഭയില്‍ ശൂന്യവേളയില്‍ പ്രതിപക്ഷ ബഹളം തുടര്‍ന്നപ്പോള്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന പി.ജെ കുര്യന്‍ അറിയിച്ചു. നിയമഭേദഗതി ഓര്‍ഡിനന്‍സ് അടക്കമുള്ള ആറ് ഓര്‍ഡിനന്‍സുകള്‍ സഭയില്‍ വെച്ചത് ഉന്നയിച്ച് ഓര്‍ഡിനന്‍സ് രാജ് ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത് നിഷേധിച്ച ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സര്‍ക്കാര്‍ പാര്‍ലമെന്റിനെ മറികടന്നിട്ടില്ലെന്ന് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.