You are Here : Home / News Plus

എം സ്വരാജിനെതിരെ മലപ്പുറം ചുങ്കത്തറയില്‍ പോസ്റ്റര്‍

Text Size  

Story Dated: Tuesday, February 24, 2015 09:00 hrs UTC

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം. സ്വരാജിനെതിരെ മലപ്പുറം ചുങ്കത്തറയില്‍ വി.എസ് അനുകൂലികളുടെ പോസ്റ്റര്‍. വി.എസ്സിനെ വിമര്‍ശിക്കാന്‍ സ്വരാജ് വളര്‍ന്നിട്ടില്ലെന്നാണ് പോസ്റ്ററിലെ വിമര്‍ശനം. വി.എസ്സിനെതിരെ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ സ്വരാജ് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

'ഇതുവരെ ഒരു ജനകീയ സമരത്തിലും ഇടപെടാത്തവന്‍ പുന്നപ്ര വയലാര്‍ വിപ്ലവ നായകന്‍ വി.എസ്സിനെ തെറിപറയുമ്പോള്‍ വരുംകാല കമ്യൂണിസം ചവറ്റുകൊട്ടയില്‍. സഖാവ് വി.എസ് സിന്ദാബാദ് എന്നാണ് പോസ്റ്ററിലെ വാക്യം. ചുങ്കത്തറ ബസ് സ്റ്റാന്‍ഡിലും പരിസരത്തുമാണ് രാവിലെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സ്വരാജിന്റെ ജന്മനാടാണ് ചുങ്കത്തറ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.