You are Here : Home / News Plus

വിപ്ലവകാരികള്‍വരെ മതമേലധ്യക്ഷര്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നുവെന്ന് വെള്ളാപ്പള്ളി

Text Size  

Story Dated: Tuesday, February 24, 2015 05:09 hrs UTC

ശാസ്താംകോട്ട: വിപ്ളവ പാര്‍ട്ടികളുടെ നേതാക്കള്‍വരെ മതമേലധ്യക്ഷര്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നതും സമുദായ സംഘടനാ നേതാക്കളെ പൊതുജനമധ്യത്തില്‍ അപമാനിക്കുന്നതും കേരളത്തിലെ വര്‍ത്തമാനകാല കാഴ്ചയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിദ്യാഭ്യാസ, ഭരണമേഖലകള്‍ ഒരുവിഭാഗത്തിന്‍െറ കൈകാര്യത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഈ അസന്തുലിതാവസ്ഥയെ വോട്ട് ബാങ്ക് രാഷ്ട്രീയം കൊണ്ട് നേരിടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പോരുവഴി അമ്പലത്തുംഭാഗം എസ്.എന്‍.ഡി.പി ശാഖായോഗം നിര്‍മിച്ച ഗുരുക്ഷേത്രത്തിന്‍െറ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.