You are Here : Home / News Plus

ജനക്കൂട്ടത്തിലേക്ക് പൊലീസ് വാന്‍ ഇടിച്ചുകയറി മൂന്നു മരണം

Text Size  

Story Dated: Tuesday, February 24, 2015 06:24 hrs UTC

അടൂര്‍: ഉത്സവം കഴിഞ്ഞ് മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് നിയന്ത്രണം വിട്ട പൊലീസ് വാന്‍ ഇടിച്ചുകയറി കാല്‍നടക്കാരായ മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു. പൊലീസ് വാന്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഏഴംകുളം കരിങ്ങാട്ടില്‍ വീട്ടില്‍ ശിവശങ്കരപ്പിള്ള (70), ഭാര്യ രത്നമ്മ (65), ഏഴംകുളം വയല കുഴിക്കോട് ഉണ്ണികൃഷ്ണന്‍ ആചാരി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴിന് ഏഴംകുളം ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച ഉത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിക്ക് വന്ന് മടങ്ങിയ പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ പൊലീസ് വാനാണ് കൈപ്പട്ടൂര്‍ റോഡില്‍ ക്ഷീരവികസന ഓഫിസിന് മുന്നില്‍ നിയന്ത്രണം വിട്ടത്.
ആളുകളുടെ ഇടയിലേക്ക് ഇടിച്ചുകയറിയശേഷം ഓടയിലേക്ക് ചരിഞ്ഞാണ് വാന്‍ നിന്നത്. പൊലീസ് വാനിന്‍െറ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് ആരോപിച്ച് വാഹനം നീക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.വാന്‍ ഡ്രൈവര്‍ ഷാജി, കാല്‍നടക്കാരായ മരുതിമൂട് പ്ളാവിള തെക്കേതില്‍ ഷിബുഭവനില്‍ ഷിജു (28), മണക്കാല മാവിളതെക്കേതില്‍ സരസമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് എ.ഡി.ജി.പി പത്മകുമാര്‍ അന്വേഷിക്കും വാന്‍ ഡ്രൈവര്‍ ഷാജിയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.
അപകടത്തത്തെുടര്‍ന്ന് നാട്ടുകാരും പൊലീസുകാരുമായി വാക്കേറ്റമുണ്ടായി. ക്ഷുഭിതരായ നാട്ടുകാര്‍ കായംകുളം-പുനലൂര്‍ സംസ്ഥാന പാത ഉപരോധിക്കുകയും പൊലീസിനുനേരെ കല്ലെറിയുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.