You are Here : Home / News Plus

ചെക്ക് റിപ്പബ്ലിക്കിലെ ഭക്ഷണശാലയില്‍ വെടിവെപ്പ്: എട്ടുപേര്‍ മരിച്ചു

Text Size  

Story Dated: Wednesday, February 25, 2015 04:10 hrs UTC

ചെക്ക് റിപ്പബ്ലിക്കിലെ കിഴക്കന്‍ നഗരമായ യൂഷര്‍സ്‌കൈ ബ്രോഡിലെ ഭക്ഷണശാലയില്‍ ഉണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ മരിച്ചു. റസ്‌റ്റോറന്റിലെത്തിയ അക്രമി രണ്ട് തോക്കുകള്‍ ഉപയോഗിച്ച് യാതൊരു പ്രകോപനവും കൂടാതെ വെടിവെപ്പ് നടത്തുകയായിരുന്നു. മാനസികരോഗിയാണ് അക്രമിയെന്നാണ് സൂചന. 20 ലേറെപ്പേര്‍ വെടിവെപ്പ് നടന്ന സമയത്ത് റസ്റ്റോറന്റില്‍ ഉണ്ടായിരുന്നു. അക്രമിയെ പോലീസ് വധിച്ചു. സ്ലോവാക്യ അതിര്‍ത്തിയിലാണ് വെടിവെപ്പ് നടന്ന യൂഷര്‍സ്‌കൈ ബ്രോഡ് നഗരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.