You are Here : Home / News Plus

അയര്‍ലന്‍ഡിനെതിരെ യു.എ.ഇക്ക് ബാറ്റിങ്

Text Size  

Story Dated: Wednesday, February 25, 2015 06:13 hrs UTC

ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരെ യു.എ.ഇക്ക് ബാറ്റിങ്. ടോസ് നേടിയ അയര്‍ലന്‍ഡ് യു.എ.ഇയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ചായക്ക് പിരിയുമ്പോള്‍ യു.എ.ഇ 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തിട്ടുണ്ട്.  ആന്‍ഡ്രി ബെറിങ്ഗറും (13)മലയാളി താരം  കൃഷ്ണ ചന്ദ്രനുമാണ് പുറത്തായത്.  44 റണ്‍സുമായി ഓപണര്‍ അംജദ് അലിയും ഖുര്‍റം ഖാനുമാണ് ക്രീസില്‍.
വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച ആത്മവിശ്വാസവുമായാണ് അയര്‍ലന്‍ഡ് ഇറങ്ങിയത്.വെസ്റ്റ്ഇന്‍ഡീസ് ഉയര്‍ത്തിയ 304 റണ്‍സ് അയര്‍ലന്‍ഡ് പിന്തുടര്‍ന്ന് ജയിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ യു.എ.ഇ സിംബാംബവെയോട്  തോറ്റിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.