You are Here : Home / News Plus

മുംബൈയിലെ ടോള്‍ പ്ളാസക്കു നേരെ ആക്രമണം

Text Size  

Story Dated: Wednesday, February 25, 2015 07:24 hrs UTC

നവി മുംബൈയിലെ ടോള്‍ പ്ളാസക്കു നേരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ പ്രവര്‍ത്തകരുടെ ആക്രമണം. സംഭവത്തില്‍ ടോള്‍ പ്ളാസയിലെ സീനിയര്‍ ഉദ്യോഗസ്ഥന് പരിക്കേറ്റു.
ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ പത്തോളം പ്രവര്‍ത്തകര്‍ ജീവനക്കാരോട് വഴക്കുണ്ടാക്കുകയും സംഘം ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. ടോള്‍ പ്ളാസ അടിച്ചു തകര്‍ത്ത സംഭവത്തില്‍ എം.എന്‍.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ വീണ്ടും ടോള്‍ പ്ളാസ ആക്രമിച്ചത്. ഓഫീസിലെ സി.സി.ടിവിയില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ടോള്‍ പ്ളാസ ജീവനക്കാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.