You are Here : Home / News Plus

റെയില്‍ ബജറ്റ് നാളെ

Text Size  

Story Dated: Wednesday, February 25, 2015 07:26 hrs UTC

എന്‍.ഡി.എ സര്‍ക്കാറിന്‍െറ ആദ്യ സമ്പൂര്‍ണ റെയില്‍ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും. ഉച്ചക്ക് 12ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക്സഭയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നിരക്കിളവ് പ്രതീക്ഷിക്കുന്നവര്‍ ഏറെ. ഡീസല്‍ വില പലപ്പോഴായി ലിറ്ററിന്മേല്‍ 17 രൂപ കുറച്ചിട്ടും റെയില്‍വേ നിരക്ക് കുറക്കാത്തതാണ് പ്രതീക്ഷക്ക് ആധാരം. എന്നാല്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഭവസമാഹരണത്തിനും സാമ്പത്തിക അച്ചടക്കത്തിനും പ്രാധാന്യം കല്‍പിക്കുന്ന സര്‍ക്കാര്‍ നിരക്കിളവിലേക്ക് കടക്കാന്‍ സാധ്യത കുറവാണ്. കേരളം ഏറെ പ്രതീക്ഷയോടെയാണ് പുതിയ ബജറ്റിന് കാത്തിരിക്കുന്നത്. പാത ഇരട്ടിപ്പിക്കല്‍ അടക്കം വിവിധ പദ്ധതികള്‍ മുന്നോട്ടുനീക്കാന്‍ വിഹിതത്തില്‍ ഗണ്യമായ വര്‍ധന ആവശ്യമാണ്. കോച്ച് ഫാക്ടറി, പുതിയ ട്രെയിനുകള്‍, പാത തുടങ്ങിയവ വിവിധ ആവശ്യങ്ങള്‍ സര്‍ക്കാറിനു മുമ്പാകെയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.