You are Here : Home / News Plus

വില്‍സന്‍െറയും ഒബ്രിയന്‍െറ മികവില്‍ അയര്‍ലന്‍ഡിന് രണ്ടാം ജയം

Text Size  

Story Dated: Wednesday, February 25, 2015 05:26 hrs UTC

ബ്രിസ്ബേന്‍: ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ക്കണ്ടതിന് ശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന അയര്‍ലന്‍ഡിന് ലോകകപ്പ് ക്രിക്കറ്റില്‍ രണ്ടാം ജയം. രണ്ടാമത്തെ ലോകകപ്പിനെത്തിയ യു.എ.ഇയെ രണ്ട് വിക്കറ്റിനാണ് ഐറിഷ് സംഘം തോല്‍പ്പിച്ചത്. യു.എ.ഇ ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം 49.2 ഓവറില്‍ അയര്‍ലന്‍ഡ് മറികടന്നു. ജോര്‍ജ് ഡോക് റെല്‍ ആണ് വിജയറണ്‍ നേടിയത്. ഇതോടെ പൂള്‍ എ യില്‍ ഇന്ത്യയെ കൂടാതെ കളിച്ച എല്ലാ മത്സരവും ജയിച്ച ടീമായി അയര്‍ലന്‍ഡ്.
ജി.സി വില്‍സന്‍െറയും വെടിക്കെട്ട് ബാറ്റ് സ്മാന്‍ കെവിന്‍ ഒബ്രിയന്‍െറയും മികവിലാണ് യു.എ.ഇ ഉയര്‍ത്തിയ ഭേദപ്പെട്ട സ്കോര്‍ മറികടന്നത്. വില്‍സണ്‍ 69 പന്തില്‍ 80 റണ്‍സും ഒബ്രിയന്‍ 25 പന്തില്‍ 50ഉം റണ്‍സെടുത്തു. ഓപണര്‍ പോട്ടര്‍ഫീല്‍ഡ്, ജോയ്സ് എന്നിവര്‍ 37 റണ്‍സെടുത്ത് പുറത്തായി. ബാല്‍ബിര്‍നി 30 റണ്‍സെടുത്തു. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെതിരെ 304 റണ്‍സ് മറികടന്ന് ജയിച്ച അയര്‍ലന്‍ഡിന്‍െറ തുടക്കം ഇന്ന് സാവധാനമായിരുന്നു. പിന്നീട് ക്രീസിലെ ത്തിയ വില്‍സണും ഒബ്രിയനും അവസരത്തിനൊത്തുയരുകയായിരുന്നു.
നേരത്തെ നിശ്ചിത 50 ഓവറിലാണ് യു.എ.ഇ  278 റണ്‍സ് നേടിയത്. ടോസ് നേടിയ അയര്‍ലന്‍ഡ് യു.എ.ഇ യെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഷെയ്മന്‍ അന്‍വറിന്‍െറ സെഞ്ച്വറിയാണ് (106) യു.എ.ഇയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ലോകകപ്പില്‍ യു.എ.ഇയുടെ ആദ്യ സെഞ്ച്വറിയാണ് അന്‍വര്‍ നേടിയത്. ഓപ്പണര്‍ അംജദ് അലി (45), അംജദ് ജാവേദ്(42), ഖുറം ഖാന്‍ (36) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 83 പന്തില്‍ നിന്നായിരുന്നു അന്‍വറിന്‍െറ 106 റണ്‍സ് പ്രകടനം. മലയാളി താരം  കൃഷ്ണ ചന്ദ്രന്‍ പൂജ്യത്തിന് പുറത്തായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.