You are Here : Home / News Plus

അഫ്ഗാനിസ്താന് 211 റണ്‍സ് വിജയലക്ഷ്യം

Text Size  

Story Dated: Thursday, February 26, 2015 04:29 hrs UTC

അഫ്ഗാന്‍ പേസിന് മുന്നില്‍ പതറിപ്പോയ സ്‌കോട്ട്‌ലന്‍ഡിന് ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി 200 റണ്‍ കടന്നതിന്റെ ആശ്വാസം മാത്രം. പൂള്‍ എയിലെ മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ 50 ഓവറില്‍ 210ന് ഓള്‍ഔട്ടാവുകയായിരുന്നു സ്‌കോട്ടിഷ്‌നിര. രണ്ട് വീതം തോല്‍വികള്‍ ഏറ്റുവാങ്ങി പോയിന്റ് പട്ടികയുടെ വാലറ്റത്ത് കഴിയുകയാണ് ഇരുവരും.

പതിനാല് ഏകദിനങ്ങളില്‍ എട്ട് വിക്കറ്റെടുത്തിട്ടുള്ള ഗുല്‍ബാദിന്‍ നയിബിന് പകരം മിര്‍വൈസ് അഷ്‌റഫിനെ കളിപ്പിച്ചിട്ടും മികച്ച പ്രകടനം തന്നെയാണ് അഫ്ഗാന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. അവരുടെ പേസിന് മുന്നില്‍ പതറിപ്പോയ സ്‌കോട്ട്‌ലന്‍ഡ് തട്ടിയും മുട്ടിയുമാണ് ഒരുവിധം 50 ഓവര്‍ ക്രീസില്‍ നിന്നതും 200 റണ്‍സ് തികച്ചതും. 22 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 95 റണ്‍ നേടുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ടുകഴിഞ്ഞ സ്‌കോട്ട്‌ലന്‍ഡിനെ പേരിനെങ്കിലും പിടിച്ചുനിര്‍ത്തിയത് മധ്യനിരയുടെ ചെറുത്തുനില്‍പ്പാണ്. 28 പന്തില്‍ നിന്ന് 31 റണ്ണെടുത്ത മാറ്റ് മാച്ചനും 51 പന്തില്‍ നിന്ന് 31 റണ്ണെടുത്ത മാജിദ് ഹഖുമാണ് ടോപ്‌സ്‌കോറര്‍മാര്‍. വലിയ പ്രതീക്ഷ ജനിപ്പിച്ച റിച്ചി ബെറിങ്ടണ്‍ 46 പന്തില്‍ നിന്ന് 25 ഉം വാലറ്റക്കാരന്‍ അലെസ്‌ഡെയ്ര്‍ എവാന്‍സ് 37 പന്തില്‍ നിന്ന് 28 ഉം പ്രെസ്റ്റണ്‍ മൊംസണ്‍ 46 പന്തില്‍ നിന്ന് 25 ഉം റണ്‍സെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.