You are Here : Home / News Plus

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഏപ്രില്‍ മുതല്‍ ബാങ്ക് മുഖേന

Text Size  

Story Dated: Thursday, February 26, 2015 06:21 hrs UTC

സബ്‌സിഡി നല്‍കുന്ന മാതൃകയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങളെല്ലാം ഏപ്രില്‍ മുതല്‍ ബാങ്ക് അക്കൗണ്ട് മുഖേന മാത്രമായി പരിമിതപ്പെടുത്തിയേക്കും. ധനകാര്യമന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പാചകവാതക സബ്‌സിഡി തുക ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വരവ് വെക്കുന്ന മാതൃകയിലാണ് ഇനി എല്ലാ ആനുകൂല്യങ്ങളും എത്തിക്കുക. പെന്‍ഷനും, സ്‌കോളര്‍ഷിപ്പ് തുകയും ഉള്‍പ്പടെ 35 സേവനങ്ങളാണ് നിലവില്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്നത്.

ഭക്ഷ്യസബ്‌സിഡി തുക, ദേശീയ തൊഴിലുറപ്പ് പദ്ധതി വേതനം എന്നിങ്ങനെ എല്ലാം ഇനി ബാങ്ക് മുഖേനെയാകും. ഭക്ഷ്യമന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അതായത് ഉപഭോക്താക്കള്‍ ഭക്ഷ്യവസ്തുക്കള്‍ ഇനി പൊതുവിപണിയില്‍ നിന്ന് വാങ്ങേണ്ടിവരും. പകരം അര്‍ഹതപ്പെട്ട സബ്‌സിഡി തുക അവര്‍ക്ക് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടില്‍ എല്ലാ മാസവും എത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.