You are Here : Home / News Plus

ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

Text Size  

Story Dated: Thursday, February 26, 2015 06:30 hrs UTC

കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡുവിന്റെ പരാമര്‍ശങ്ങളില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. സി.പി.എം, സി.പി.ഐ പാര്‍ട്ടികളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. രാവിലെ 11 മണിക്ക് സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. വെങ്കയ്യ നായ്ഡു മാപ്പ് പറയണമെന്ന് കോണ്‍ഗ്രസിന്റെ സഭാ നേതാവായ മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു.

മദര്‍ തെരേസയ്‌ക്കെതിരെ ആര്‍.എസ്.എസ് മേധാവി നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം ബഹളം വച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.