You are Here : Home / News Plus

നെടുമ്പാശ്ശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്‍െറ ടയര്‍ പൊട്ടിത്തെറിച്ചു

Text Size  

Story Dated: Thursday, February 26, 2015 08:09 hrs UTC

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്‍െറ ടയര്‍ പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ 9.20ഓടെ ഡല്‍ഹിയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എഐ 467 വിമാനത്തിന്‍െറ ടയറാണ് പൊട്ടിത്തെറിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. 161 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. പിന്നിലെ ടയറാണ് പൊട്ടിത്തെറിച്ചത്.

വിമാനത്തിന് അടുത്തതായി സര്‍വീസ് നടത്തേണ്ടത് ഷാര്‍ജയിലേക്കാണ്. അറ്റകുറ്റപ്പണിക്ക് വിമാനം മാറ്റിയതിനെ തുടര്‍ന്ന് യാത്ര വൈകുമെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.