You are Here : Home / News Plus

സോളാര്‍ കേസ്: ഫോണ്‍ ചോര്‍ത്തി ബ്ളാക്മെയില്‍ ചെയ്യാന്‍ ശ്രമിക്കേണ്ട ^ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Thursday, February 26, 2015 08:11 hrs UTC

ഫോണ്‍ സംഭാഷണം ചോര്‍ത്തി തന്നെ ബ്ളാക് മെയില്‍ ചെയ്യാന്‍ ആരും ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ തന്നെ ബ്ളാക്മെയില്‍ ചെയ്യാനുള്ള ശ്രമം വിലപ്പോവില്ല. താന്‍ ആരെയും വഴി വിട്ട് സഹായിച്ചിട്ടില്ല. സഹായിക്കാത്തതുകൊണ്ടാണ് മണിലാല്‍ ഇപ്പോഴും ജയിലില്‍ കിടക്കുന്നത്. ബ്ളാക് മെയ് ലിങ് നടത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലാണ് റിജേഷ് തന്നെ ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരു വിളിച്ചാലും താന്‍ തന്നെയാണ് ഫോണ്‍ എടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.