You are Here : Home / News Plus

സുരക്ഷയും സുഖയാത്രയും നവീകരണവും പ്രധാന ലക്ഷ്യങ്ങള്‍.

Text Size  

Story Dated: Thursday, February 26, 2015 09:21 hrs UTC

ട്രെയിനുകളില്‍ ലോവര്‍ ബര്‍ത്ത് മുതിര്‍ന്ന പൌരന്‍‌മാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഉറപ്പാക്കുമെന്ന് ബജറ്റില്‍ പറയുന്നു. 120 ദിവസം മുമ്പ് മുന്‍‌കൂര്‍ ടിക്കറ്റ് ബുക്കിംഗ് ചെയ്യാനുള്ള സൌകര്യം ഏര്‍പ്പെടുത്തും. ഡെബിറ്റ് കാര്‍ഡ് സ്വീകരിക്കുന്ന ടിക്കറ്റ് വെന്‍‌ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കും. തെരഞ്ഞെടുത്ത 108 ട്രെയിനുകളില്‍ ഇഷ്ടഭക്ഷണം ഐ ആര്‍ സി ടി സി വഴി ബുക്ക് ചെയ്യാം.നവീകരണം വിലയിരുത്താന്‍ നിരീക്ഷണ സമിതികള്‍ വരും.  സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുറന്ന ടെണ്ടര്‍ വിളിക്കും. പാതയിരട്ടിപ്പിക്കലിനും ട്രാക്കുകള്‍ കൂട്ടുന്നതിനുമായി 96,182 കോടി രൂപ വകയിരുത്തും. എഞ്ചിനില്ലാത്ത അതിവേഗ ട്രെയിനുകള്‍ കൊണ്ടുവരും. ഐ ആര്‍ സി ടി സി വഴി പിക് ആന്‍ഡ് ഡ്രോപ് സംവിധാനം കൊണ്ടുവരും. മൊബൈല്‍ ഫോണുകള്‍ ചാര്‍ജുചെയ്യാന്‍ സ്ലീപ്പര്‍, ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകളില്‍ പ്രത്യേക സംവിധാനം.പ്രധാന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടും. സ്മാര്‍ട്ട് ഫോണ്‍ വഴിയും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റ് എടുക്കാനുള്ള സംവിധാനം കൊണ്ടുവരും. നവീകരണങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹകരണം ആവശ്യം.സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയ ബജറ്റാണിത്. സ്ത്രീ സുരക്ഷാ പ്രശ്നങ്ങള്‍ അറിയിക്കാന്‍ പ്രത്യേക നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍  പറയുന്നു. 182 എന്ന നമ്പരില്‍ വിളിച്ചാല്‍ യാത്രയുടെ സുരക്ഷാപ്രശ്നങ്ങള്‍ അറിയിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. 

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.