You are Here : Home / News Plus

സംഘപരിവാറിനോട് സര്‍ക്കാര്‍ മൃദുസമീപനം അവസാനിപ്പിക്കണമെന്ന് വി.എസ്

Text Size  

Story Dated: Thursday, February 26, 2015 05:09 hrs UTC

തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍.എസ്.എസ്-ബി.ജെ.പി സംഘത്തോട് ഉമ്മന്‍ ചാണ്ടി ഭരണത്തിന്‍െറ മൃദുസമീപനം അവസാനിപ്പിച്ച് കൊലയാളികളെ പിടികൂടുകയും പ്രദേശത്ത് സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കുകയും വേണമെന്ന്പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആര്‍.എസ്.എസ് ക്രിമിനലുകളെ പിടികൂടാന്‍ പൊലീസ് അടിയന്തരനടപടി സ്വീകരിക്കണം.
കണ്ണൂരിനെ വീണ്ടും കൊലക്കളമാക്കാനുള്ള ആര്‍.എസ്.എസ് ഭീകരരുടെ ആക്രമണങ്ങള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും പ്രതിഷേധമുയര്‍ത്തണം. രണ്ട് ദിവസമായി കണ്ണൂരിലെ വിവിധ പ്രദേശങ്ങളില്‍ ബോംബാക്രമണങ്ങള്‍ നടത്തി ആര്‍.എസ്.എസ് ക്രിമിനലുകള്‍ ഭീകരത സൃഷ്ടിക്കുകയാണ്. മോദി ഭരണത്തിന്‍െറ തണലിലാണ് വീണ്ടും കൊലപാതക രാഷ്ട്രീയത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. ഇത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.