You are Here : Home / News Plus

ഇന്ത്യ-പാക് മത്സരം കണ്ടത് 28.8 കോടി പേര്‍

Text Size  

Story Dated: Thursday, February 26, 2015 05:18 hrs UTC

മുംബൈ: ലോകകപ്പിലെ ഇന്ത്യപാക് മത്സരം ടി.വിയില്‍ കണ്ടത് 28.8 കോടി പേര്‍. സ്റ്റാര്‍ സ്പോര്‍ട്സിലും ദൂരദര്‍ശനിലുമായി സംപ്രേഷണം ചെയ്ത മത്സരം ഇന്ത്യയിലെ 288 ദശലക്ഷം പേര്‍ കണ്ടതായാണ് ഒൗദ്യോഗിക കണക്ക്. 2011 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടി.വി പരിപാടിയാണിതെന്നാണ് ഒൗദ്യോഗിക വിശദീകരണം. ഈ ലോകകപ്പില്‍ ഇന്ത്യയുടെയും പാകിസ്താന്‍െറയും ആദ്യ മത്സരം ആയിരുന്ന ഇതെന്നതും കാണികളുടെ എണ്ണം കൂട്ടാന്‍ കാരണമായി. മത്സരത്തില്‍ ഇന്ത്യ ആധികാരികമായി വിജയിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ അവരുടെ ക്രിക്കറ്റിനോടുള്ള താല്‍പര്യവും വികാരവുമാണ് ഇതിലൂടെ പ്രകടിപ്പിച്ചതെന്ന് സ്റ്റാര്‍ ഇന്ത്യ സി.ഇ.ഒ ഉദയ്ശങ്കര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 17 ദശലക്ഷത്തോളം പേര്‍ ഓണ്‍ലൈനിലൂടെ മത്സരം വീക്ഷിച്ചതായും കരുതപ്പെടുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.