You are Here : Home / News Plus

റെയില്‍വേ ബജറ്റില്‍ കേരളത്തോടുള്ള കടുത്ത അവഗണനയെന്ന് വി.എസ്

Text Size  

Story Dated: Thursday, February 26, 2015 05:43 hrs UTC

റെയില്‍വേ ബജറ്റില്‍ കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്രം കാട്ടിയതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചു. ബജറ്റ് അത്യന്തം നിരാശജനകവും പ്രതിഷേധാര്‍ഹവുമാണ്. പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും ഊന്നല്‍ നല്‍കുന്നുവെന്ന് അവകാശപ്പെടുമ്പോഴും കേരളത്തിന് ഇക്കാര്യത്തില്‍ പരിഗണനയില്ല. കേന്ദ്രം ശത്രുതാ മനോഭാവത്തോടെയാണ് കേരളത്തെ കാണുന്നത്. ശബരി പാതക്ക് കഴിഞ്ഞ ബജറ്റില്‍ 23 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് ഇക്കുറി അഞ്ചു കോടിയേ പ്രഖ്യാപിച്ചിട്ടുള്ളൂ. ഇതുപോലെ തിരുനാവായ-ഗുരുവായൂര്‍ പാതക്ക് ഒരു കോടി മാത്രമാണുള്ളത്. കഴിഞ്ഞ തവണ ഇത് മൂന്നു കോടിയായിരുന്നു. കായംകുളം-ചേപ്പാട് പാത ഇരട്ടിപ്പിക്കലിന് കഴിഞ്ഞ വര്‍ഷം രണ്ടു കോടിയായിരുന്നുവെങ്കില്‍ ഇത്തവണ ഒരു കോടിയായി ചുരുങ്ങി. മാവേലിക്കര-ചെങ്ങന്നൂര്‍ പാതക്ക് കഴിഞ്ഞ തവണ 2.27 കോടി അനുവദിച്ചെങ്കില്‍ ഈ വര്‍ഷം ഇത് 1.6 കോടിയായി ചുരുങ്ങി. റെയില്‍വേ വികസനത്തില്‍നിന്ന് സര്‍ക്കാര്‍ മെല്ളെ പിന്‍വാങ്ങുന്നു എന്നതാണ് ബജറ്റിന്‍െറ പൊതുസ്വരമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.