You are Here : Home / News Plus

കൊക്കെയിന്‍ കേസ്:പ്രതികള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനാഫലം

Text Size  

Story Dated: Thursday, February 26, 2015 05:54 hrs UTC

കൊച്ചി: കൊക്കെയിന്‍ കേസിലുള്‍പ്പെട്ട അഞ്ചു പ്രതികളും അറസ്റ്റിലാകുന്ന സമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലായിരുന്നുവെന്ന് രക്തപരിശോധനാ ഫലം. കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ രക്തപരിശോധനയിലാണ് കണ്ടെത്തല്‍. രക്തപരിശോധനാ ഫലം പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
നടന്‍ ഷൈന്‍ ടോം ചാക്കോ, ഫാഷന്‍ ഡിസൈനര്‍ രേഷ്മ രംഗസ്വാമി, സഹസംവിധായിക ബ്ലെസ്സി സില്‍വസ്റ്റര്‍, ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവരെയാണ് ഏഴുഗ്രാം കൊക്കെയിനുമായി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നും പൊലീസ് പിടികൂടിയത്. രക്തപരിശോധനാ ഫലം പുറത്തു വന്നതോടെ അറസ്റ്റിലാകുമ്പോള്‍ പ്രതികള്‍ കൊക്കെയിന്‍ ലഹരിയിലായിരുന്നുവെന്ന പൊലീസ് വാദം തെറ്റാണെന്നാണ് വ്യക്തമാകുന്നത്.
രേഷ്മയാണ് കേസില്‍ ഒന്നാം പ്രതി. ബ്ലെസി സില്‍വസ്റ്റര്‍ രണ്ടാം പ്രതിയും ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതിയുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.