You are Here : Home / News Plus

ശ്രീശാന്തിനെ ജയിലില്‍ വച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് മധുബാലകൃഷ്ണന്‍

Text Size  

Story Dated: Friday, February 27, 2015 05:12 hrs UTC

ഐ.പി.എല്‍ ഒത്തുകളിവിവാദത്തില്‍ പെട്ട് തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ക്രിക്കറ്റ് താരം ശ്രീശാന്തിനെ അവിടെവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് സഹോദരി ഭര്‍ത്താവ് മധു ബാലകൃഷ്ണന്‍. ജയിലിലെ ഒരു ഗുണ്ടയാണ് ആയുധം ഉപയോഗിച്ച് കുത്താന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

വാതിലിന്റെ സാക്ഷയ്ക്ക് മൂര്‍ച്ചകൂട്ടിയുണ്ടാക്കിയ ആയുധം ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയത്. ഈ വിവരം ജയില്‍ അധികൃതരെ അറിയിച്ചിരുന്നു. അതിനെ തുടര്‍ന്ന് ശ്രീശാന്തിനെ സെല്‍ മാറ്റി. മറ്റ് നടപടി എന്തെങ്കിലും ഉണ്ടായോ എന്ന് അറിയില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.