You are Here : Home / News Plus

ഇന്ത്യക്ക് തിരിച്ചടിയായി മുഹമ്മദ് ഷമിയ്ക്ക് പരിക്ക്

Text Size  

Story Dated: Friday, February 27, 2015 07:34 hrs UTC

ലോകകപ്പില്‍ ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ടീം ഇന്ത്യക്ക് തിരിച്ചടിയായി പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്ക്ക് പരിക്ക്. ഇടത് കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് നാളെ നടക്കുന്ന യു.എ.ഇയ്ക്ക് എതിരായ ഗ്രൂപ്പ് മത്സരത്തില്‍ ഷമി കളിക്കില്ലെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അറിയിച്ചു. ഷമിയുടെ ഇടത് കൈമുട്ടിന് പരിക്കുള്ളതായി പരിശോധനയില്‍ വ്യക്തമായെന്ന് ഇന്ത്യന്‍ ടീം മീഡിയ മാനേജര്‍ ആര്‍ എന്‍ ബാബ പറഞ്ഞു. എന്നാല്‍ പരിക്ക് സാരമുള്ളതെല്ലെന്നും തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കായി താരത്തിന് നാളെ വിശ്രമം അനുവദിക്കുകയാണെന്നും ബാബ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഷമി മികച്ച ഫോമിലായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതും ഷമി തന്നെ. ലോകകപ്പില്‍ ഇതുവരെ ആകെ 17 ഓവറില്‍ 65 റണ്‍ വഴങ്ങി ആറ് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. പാകിസതാനെതിരെ 35 റണ്‍ വഴങ്ങി നാല് വിക്കറ്റും ദക്ഷിണാഫ്രിയ്ക്കക്ക് എതിരെ 30 റണ്‍ വഴങ്ങി രണ്ട് വിക്കറ്റുമാണ് ഷമി വീഴ്ത്തിയത്. ഷമിയുടെ ഈ ലോകകപ്പിലെ ബൗളിങ് ശരാശരി 10.83 ആണ്. ഒരോവറില്‍ വിട്ടുകൊടുത്ത ശരാശരി റണ്‍സ് 3.82 മാത്രവും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.