You are Here : Home / News Plus

കാര്‍ത്തികേയന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

Text Size  

Story Dated: Friday, February 27, 2015 11:09 hrs UTC

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.രാവിലെ അദ്ദേഹത്തെ റേഡിയോ തെറാപ്പിക്കു വിധേയനാക്കി. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി കാര്‍ത്തികേയനെ സന്ദര്‍ശിച്ചു. കര്‍ണാടക നഗരവികസനമന്ത്രി വിനയ്കുമാര്‍ സൊറാകെയും ആശുപത്രിയിലെത്തിയിരുന്നു. കാര്‍ത്തികേയന്റെ ചികിത്സ സംബന്ധിച്ചു ഡോക്ടര്‍മാര്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിശദീകരിച്ചു മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
ആരോഗ്യനില വഷളായതിനെത്തുടര്‍ന്നു ബംഗളൂരുവിലെ എച്ച്‌സിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സ്‌പെഷാലിറ്റി സെന്റര്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.