You are Here : Home / News Plus

നെല്ല് സംഭരണത്തിന് 25 കോടിയുടെ അധിക ധനസഹായം അനുവദിച്ചതായി മാണി

Text Size  

Story Dated: Friday, February 27, 2015 05:41 hrs UTC

തിരുവനന്തപുരം: നെല്ല് സംഭരണത്തിന് സംസ്ഥാന സിവില്‍ സപൈ്ളസ് കോര്‍പറേഷന് 25 കോടി അധിക ധനസഹായം അനുവദിച്ചതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. നടപ്പുവര്‍ഷത്തെ ബജറ്റില്‍ 180 കോടിയായിരുന്നു ഇതിന് വകയിരുത്തിയിരുന്നത്. ഇതിനുപുറമെ ഉപധനാഭ്യര്‍ഥനയില്‍ കഴിഞ്ഞ ഡിസംബറില്‍ 10 കോടികൂടി അനുവദിച്ചിരുന്നു. ഇതുകൂടാതെയാണ് 25 കോടികൂടി അനുവദിച്ചത്. ഇതുസംബന്ധിച്ച ധനവകുപ്പിന്‍െറ ശിപാര്‍ശ മന്ത്രി അംഗീകരിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.