You are Here : Home / News Plus

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് തരൂര്‍ രംഗത്ത്

Text Size  

Story Dated: Friday, February 27, 2015 05:53 hrs UTC

ന്യൂഡല്‍ഹി: എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ശശി തരൂര്‍ എം.പി രംഗത്ത്. രാഹുല്‍ ഗാന്ധി അവധിയെടുത്തത് അനവസരത്തിലാണെന്ന് ശശി തരൂര്‍ പറഞ്ഞു. എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് വിമര്‍ശിക്കാന്‍ രാഹുല്‍ അവസരം നല്‍കിയെന്നും തരൂര്‍ കുറ്റപ്പെടുത്തി.
പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളന സമയത്ത് രാഹുല്‍ ഗാന്ധി രണ്ടാഴ്ച അവധിയെടുത്തത് വിമര്‍ശത്തിനിടയാക്കിയിരുന്നു. പാര്‍ട്ടിയുടെ ഭാവി പരിപാടികളെ പറ്റി ആലോചിക്കാനാണ് രാഹുല്‍ അവധിയില്‍ പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭയില്‍ ബജറ്റ് ചര്‍ച്ചയിലടക്കം സജീവമായി പങ്കെടുക്കേണ്ട സമയത്താണ് രാഹുല്‍ അവധിയില്‍ പോയിരിക്കുന്നത്. ഇതിനിടയിലാണ് രാഹുലിനെ വിമര്‍ശിച്ച് തരൂര്‍ രംഗത്തുവന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.