You are Here : Home / News Plus

റഷ്യയില്‍ പ്രതിപക്ഷ നേതാവ് വെടിയേറ്റു മരിച്ചു

Text Size  

Story Dated: Saturday, February 28, 2015 04:29 hrs UTC

റഷ്യയിലെ പ്രമുഖ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്ലൂദിമിര്‍ പുതിന്റെ കടുത്ത വിമര്‍ശകനുമായ ബോറിസ് നെമറ്റ്‌സോവ്(55) വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി റെഡ് സ്‌ക്വയറിന് സമീപം പാലത്തിലൂടെ നടന്നുപോകുമ്പോള്‍ കാറിലെത്തിയ അജ്ഞാതര്‍ നെമറ്റ്‌സോവിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് ഏഴ് തവണ നെമറ്റ്‌സോവിന് നേര്‍ക്ക് വെടിവച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാടകക്കൊലയാളികളാണ് കൃത്യം നടത്തിയതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.