You are Here : Home / News Plus

കേരളത്തിന് എയിംസ് ഇല്ല

Text Size  

Story Dated: Saturday, February 28, 2015 07:11 hrs UTC

എയിംസില്‍ പ്രതീക്ഷ അര്‍പ്പിച്ച കേരളത്തിന് നിരാശ. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇന്‍സ്റ്റിറ്റിയൂട്ടിനെ സര്‍വകലാശാലയാക്കി ഉയര്‍ത്തും. ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ബജറ്റില്‍ എയിംസ് അനുവദിച്ചത്. കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ തയാറാണെന്നും സ്ഥലം നിശ്ചയിച്ച് അറിയിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കേരളം നാല് സ്ഥലങ്ങള്‍ നിശ്ചയിക്കുകയും കേന്ദ്ര സംഘം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. പക്ഷേ ബജറ്റില്‍ എയിംസ് പ്രഖ്യാപനം വന്നപ്പോള്‍ കേരളത്തെ ഒഴിവാക്കി. നിഷ് സര്‍വകലാശാലയാക്കി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടത് മാത്രമാണ് കേരളത്തിന്റെ ആശ്വാസം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.