You are Here : Home / News Plus

ബജറ്റ് അവതരണം തുടങ്ങി

Text Size  

Story Dated: Saturday, February 28, 2015 07:15 hrs UTC

എന്‍.ഡി.എ സര്‍ക്കാറിന്‍െറ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ അവതരിപ്പിച്ചു. രാജ്യം സാമ്പത്തിക വളര്‍ച്ചയിലെന്ന് ജെയ്റ്റ് ലി പറഞ്ഞു. സാധാരണക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് പ്രഥമ സ്ഥാനം നല്‍കും. രാജ്യം സാമ്പത്തിക സ്ഥിരതയാര്‍ജിക്കുന്നു. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്കായി സുപ്രധാന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. സംസ്ഥാനങ്ങളെ കുടുതല്‍ ശക്തിപ്പെടുത്തും. ജീവിത നിലവാരം മെച്ചപ്പെടുത്തും. നിക്ഷേപകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. രൂപയുടെ നില മെച്ചപ്പെട്ടു. സാധാരണക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ക്ഷേമ ബജറ്റാണ് സര്‍ക്കാരിന്‍േറതെന്നും ജെയ്റ്റ് ലി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.