You are Here : Home / News Plus

സെന്‍സെക്സ് 250 പോയന്‍റ് ഉയര്‍ന്നു

Text Size  

Story Dated: Saturday, February 28, 2015 07:19 hrs UTC

ഓഹരി വിപണിയില്‍ കുതിപ്പ്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ മുംബൈ സൂചിക സെന്‍സെക്സ് 250 പോയന്‍റും ദേശീയ സൂചിക നിഫ്റ്റി 70 പോയന്‍റുമാണ് ഉയര്‍ന്നത്.സെന്‍സെക്സ് 214.94 പോയന്‍റ് ഉയര്‍ന്ന് 29,435.05 പോയന്‍റിലും നിഫ്റ്റി 60.35 പോയന്‍റ് ഉയര്‍ന്ന് 8,904.95 പോയന്‍റിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച സെന്‍സെക്സ് 29,220.12 പോയന്‍റിലും നിഫ്റ്റി 8,844.60 പോയന്‍റിലുമാണ് വ്യാപാരം അവസാനിച്ചത്.

ശനിയാഴ്ച വിപണിക്ക് അവധിയാണെങ്കിലും കേന്ദ്ര ബജറ്റ് പ്രമാണിച്ചാണ് ഇന്നു പ്രവര്‍ത്തിക്കുന്നത്. ഇടനിലക്കാരുടെയും ഓഹരി ഉടമകളുടെയും സമ്മര്‍ദത്തെ തുടര്‍ന്നു വിപണി തുറന്നു പ്രവര്‍ത്തിക്കാന്‍ സെബി അനുമതി നല്‍കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.