You are Here : Home / News Plus

കേരളത്തിനു എയിംസ് ഇല്ല

Text Size  

Story Dated: Saturday, February 28, 2015 01:02 hrs UTC

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കേരളത്തിനു നഷ്ടമായി. മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ പൊതു ബജറ്റില്‍ കേരളത്തിനു നിരാശ മാത്രം.
ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ പുതിയ എയിംസ് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇന്‍സ്റ്റിറ്റിയൂട്ടിനെ സര്‍വകലാശാലയാക്കി.
2017 ഓടെ ധനക്കമ്മി മൂന്നു ശതമാനമാക്കി കുറയ്ക്കാനാകുമെന്ന് ബജറ്റ് വിഭാവനം ചെയ്യുന്നു. രാജ്യത്തെ എല്ലാപൗരന്മാര്‍ക്കുമായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. 12 രൂപ വാര്‍ഷിക പ്രീമിയം അടച്ച് അംഗമാകുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ പേരില്‍ പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയില്‍ 50 ശതമാനം പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും.
 റബറിന്റെ ഇറക്കുമതി ചുങ്കം ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.