You are Here : Home / News Plus

ബജറ്റ് സാധാരണക്കാരനെ നിരാശപ്പെടുത്തുന്നതാണെന്നു വി.എസ്.

Text Size  

Story Dated: Saturday, February 28, 2015 01:06 hrs UTC

കേന്ദ്രബജറ്റ് സാധാരണക്കാരനെ നിരാശപ്പെടുത്തുന്നതാണെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. കോര്‍പറേറ്റുകളെ പ്രീണപ്പിക്കുന്ന ബജറ്റാണിതെന്നും വി.എസ് ആരോപിച്ചു. റബറിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതു സംസ്ഥാനത്തിനു തിരിച്ചടിയാണെന്നും എയിംസ്, ഐഐടി വിഷയങ്ങളില്‍ കേരളത്തെ അവഗണിച്ചെന്നും വി.എസ് ആരോപിച്ചു.
പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ചു പിന്നീട് വിശദീകരിക്കാമെന്നു പറഞ്ഞ വി.എസ്. സിപിഎമ്മിനെതിരെയുള്ള സിപിഐയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍ ഓരോ പാര്‍ട്ടിക്കും വിമര്‍ശിക്കാനുള്ള അധികാരമുണ്‌ടെന്നു പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.