You are Here : Home / News Plus

കൊച്ചിമെട്രോ നിര്‍മ്മാണം വൈകുമെന്ന് ഡി‌എം‌ആര്‍സി

Text Size  

Story Dated: Saturday, February 28, 2015 01:40 hrs UTC

കൊച്ചിമെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച സമയത്തിനുള്ളില്‍ സാധിക്കില്ലെന്ന് നിര്‍മ്മാണ ചുമതലയുള്ള ഡി‌എം‌ആര്‍സി അറിയിച്ചു. എറണാകുളം ജില്ലയിലെ ക്വാറി സമരം മൂലം രണ്ടാഴ്ചയായി മെട്രോ നിര്‍മാണം മുടങ്ങിക്കിടക്കുകയാണ്.
അതിനു പിന്നാലെ മെട്രോ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറുകയാണെന്ന് കരാറുകാര്‍ ഡി‌എമാര്‍സിയെ അറിയിക്കുകയും ചെയ്തു. എറണാകുളം ജില്ലയില്‍ മാത്രം ക്വാറി സമരം തുടരുന്നതിന് പിന്നില്‍ സ്ഥാപിത താല്‍പര്യക്കാരാണെന്ന് ആരോപിച്ചാണ് കരാറുകാരുടെ പിന്‍മാറ്റം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.