You are Here : Home / News Plus

കേന്ദ്രബജറ്റ് കേരളത്തിന്‍റെ പ്രതീക്ഷകള്‍ തച്ചുടച്ചെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Saturday, February 28, 2015 04:11 hrs UTC

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തിന്‍റെ പ്രതീക്ഷകള്‍ തച്ചുടച്ചെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിനു വാഗ്ദാനം ചെയ്തിരുന്ന ഐ.ഐ.ടിയും എയിംസും നല്‍കിയില്ല. ഇവ രണ്ടിനും സ്ഥലംവരെ കണ്ടെ ത്തി കേരളം ഒരുങ്ങിയിരുതാണ്. നിഷിനെ കേന്ദ്ര സര്‍വകലാശാലയാക്കിയതും കൊച്ചി മെട്രോക്ക് ധനസഹായം അനുവദിച്ചതും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുക വകയിരുത്തിയതും സ്വാഗതാര്‍ഹമാണ്. എന്നാല്‍, ഇതുകൊണ്ട് കേരളം അര്‍ഹിക്കുന്നതിന്‍റെ ഒരംശം പോലും ആകുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോര്‍പറേറ്റ് നികുതി കുറച്ചപ്പോള്‍ സാധാരണക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദായനികുതി ഇളവിന്‍െറ പരിധി കൂട്ടിയില്ല. റബറിന്‍െറ വിലയിടിവ് തടയാനും സുഗന്ധവ്യഞ്ജന, കാര്‍ഷിക കയറ്റുമതി പ്രോത്സാഹിപ്പിക്കാനും നടപടി പ്രതീക്ഷിച്ചിരുന്നതാണ്. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുമെന്നും കേരളം പ്രതീക്ഷിച്ചിരുന്നതായി മുഖ്യമന്ത്രി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.