You are Here : Home / News Plus

സി.പി.എം ത്രിപുര സെക്രട്ടറിയായി മൂന്നാം തവണയും ബിജന്‍ ധര്‍

Text Size  

Story Dated: Sunday, March 01, 2015 07:47 hrs UTC

സി.പി.എം ത്രിപുര സംസ്ഥാന സമ്മേളനം സമാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തുടര്‍ച്ചയായി മൂന്നാം തവണയും ബിജന്‍ ധറിനെ തെരഞ്ഞെടുത്തു. പുതിയ 80 അംഗ സംസ്ഥാന കമ്മിറ്റിയും 13 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും നിലവില്‍ വന്നു. സംസ്ഥാന കമ്മിറ്റിയില്‍ ഏഴുപേര്‍ പുതുമുഖങ്ങളാണ്.
പാര്‍ട്ടിയിലെ ശുദ്ധീകരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ബിജന്‍ ധര്‍ പറഞ്ഞു. പാര്‍ട്ടി അംഗങ്ങളില്‍ 11,055 പേരുടെ വര്‍ധനവുണ്ടായി. 707 അംഗങ്ങളെ വിവിധ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 7,072 പേര്‍ അംഗത്വം പുതുക്കിയില്ലെന്നും ബിജന്‍ ധര്‍ അറിയിച്ചു. സി.പി.എമ്മിന്‍െറ 21ാം സംസ്ഥാന സമ്മേളനമാണ് സമാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.