You are Here : Home / News Plus

മുഖ്യമന്ത്രിയാകാന്‍ പിണറായി യോഗ്യനെന്ന് വൈക്കം വിശ്വന്‍

Text Size  

Story Dated: Sunday, March 01, 2015 07:55 hrs UTC

കോട്ടയം: മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയന്‍ യോഗ്യനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. എന്നാല്‍, വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ചോ സീറ്റിനെകുറിച്ചോ മുന്നണി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി പേര്‍ സി.പി.എമ്മിലുണ്ട്. അക്കൂട്ടത്തിലൊരാളാണ് പിണറായി എന്നാകും ഇ.പി. ജയരാജന്‍ ഉദ്ദേശിച്ചതെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പിണറായിയായിരിക്കുമെന്ന് ചാനല്‍ അഭിമുഖത്തില്‍ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ജയരാജന്‍െറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.