You are Here : Home / News Plus

രാജിവെക്കുന്നകാര്യം പന്ന്യന്‍ നേരത്തെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് വിമര്‍ശനം

Text Size  

Story Dated: Sunday, March 01, 2015 05:25 hrs UTC

കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കുന്നകാര്യം പന്ന്യന്‍ രവീന്ദ്രന്‍ നേരത്തെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. പാര്‍ട്ടി മുഖപത്രത്തിലൂടെയുള്ള പന്ന്യന്‍െറ പ്രഖ്യാപനം ശരിയായില്ലെന്ന് സമ്മേളന പ്രതിനിധികള്‍ വിമര്‍ശിച്ചതായി ബിനോയ് വിശ്വം പറഞ്ഞു. പൊതുചര്‍ച്ചക്കിടെ തര്‍ക്കത്തെ തുടര്‍ന്ന് സമ്മേളനം അഞ്ച് മിനിട്ട് നിര്‍ത്തിവെച്ചെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. ചായ ഇടവേളക്കാണ് സമ്മേളനം നിര്‍ത്തിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതിനിടെ സമ്മേളനത്തില്‍ പൊതുചര്‍ച്ചക്ക് ശേഷം നടത്തിയ മറുപടി പ്രസംഗത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ വികാരാധീനനായി. മുന്‍കാല നേതാക്കളായ പി.കെ.വി, വെളിയം ഭാര്‍ഗവന്‍, സി.കെ ചന്ദ്രപ്പന്‍ എന്നിവരെപ്പോലെ പാര്‍ട്ടിയെ നയിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. പരിമിതികളുണ്ടെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങള്‍ ബലികഴിക്കുകയോ ആര്‍ക്കും അടിയറവെക്കുകയോ ചെയ്തിട്ടില്ലെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണ കുടുംബത്തില്‍ നിന്നാണ് പാര്‍ട്ടിയില്‍ എത്തിയത്. സി.പി.ഐയുടെ സെക്രട്ടറിയാവുമെന്ന് കരുതിയിരുന്നില്ല. വിമര്‍ശങ്ങളെ തുറന്ന മനസ്സോടെ കാണുന്നുവെന്നും പന്ന്യന്‍ പറഞ്ഞു.കഴിഞ്ഞ ദിവസം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകളില്‍ പന്ന്യന്‍ രവീന്ദ്രനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നിരുന്നു. മുടി മുറിക്കലും ഫുട്ബാള്‍ കമന്‍ററിയുമാണ് പന്ന്യന്‍െറ പ്രധാന പ്രവര്‍ത്തനമെന്നായിരുന്നു വിമര്‍ശം.
പുതിയ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കെ.ഇ ഇസ്മയിലിനെയും കാനം രാജേന്ദ്രനെയും പിന്തുണച്ച് രണ്ട് വിഭാഗങ്ങള്‍ രംഗത്തുണ്ട്. അതേസമയം മത്സരം ഒഴിവാക്കാനും സമവായത്തിലൂടെ പുതിയ സെക്രട്ടറിയെ കണ്ടത്തൊനാണ് സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങി. നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സിലിലെ ചര്‍ച്ചക്ക് ശേഷം മാത്രം പുതിയ സെക്രട്ടറിയെ തീരുമാനിക്കും. കേന്ദ്ര നേതാക്കളായ സുധാകര്‍ റെഡ്ഡി, ഗുരുദാസ് ദാസ് ഗുപ്ത, ഡി. രാജ എന്നിവരുടെ അഭിപ്രായവും നിര്‍ണായകമാവും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.