You are Here : Home / News Plus

സി.പി.എം സംസ്ഥാന സമിതിയോഗം തുടങ്ങി; വി.എസ് പങ്കെടുത്തില്ല

Text Size  

Story Dated: Monday, March 02, 2015 06:42 hrs UTC

സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുത്ത പുതിയ സി.പി.എം സംസ്ഥാന സമിതിയുടെ ആദ്യ യോഗം തുടങ്ങി. പാര്‍ട്ടി രൂപവത്കരണത്തിനു ശേഷം വി.എസിന്റെ പേരില്ലാത്ത ആദ്യത്തെ സംസ്ഥാനസമിതിയാണിത്. സംസ്ഥാന സമിതിയില്‍ അംഗമല്ലെങ്കിലും കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ വി.എസിനോട് ആവശ്യപ്പെട്ടിരുന്നു. എസ്.രാമചന്ദ്രന്‍ പിള്ളയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

തന്റെ ആവശ്യങ്ങളേക്കുറിച്ച് പാര്‍ട്ടി പോളിറ്റ് ബ്യൂറോയുടെ വിശദീകരണം വന്നതിനു ശേഷം മാത്രമേ വി.എസ് യോഗങ്ങളില്‍ പങ്കെടുക്കൂ എന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.