You are Here : Home / News Plus

മുഫ്തിയുടെ വിവാദ പ്രസ്തവന; ലോക്‌സഭയില്‍ പ്രതിഷേധം

Text Size  

Story Dated: Monday, March 02, 2015 07:40 hrs UTC

ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ അധികാരമേറ്റ് തൊട്ടു പിന്നാലെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദ് നടത്തിയ വിവാദപ്രസ്താവനയില്‍ ലോക്‌സഭയില്‍ വന്‍ പ്രതിഷേധം. ലോക്‌സഭയില്‍ പ്രത്യേക പ്രമേയം പാസ്സാക്ക്ണമെന്നാവശ്യപ്പെട്ട് ശൂന്യവേളയില്‍ പ്രതിപക്ഷം ബഹളം വെച്ചു. തുടര്‍ന്ന് ലോക്‌സഭ ബഹിഷ്‌കരിച്ചു.

ജമ്മു കശ്മീരില്‍ സുഗമമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് തീവ്രവാദികളും പാകിസ്താനും സഹായിച്ചുവെന്നായിരുന്നു മുഫ്തിയുടെ പ്രസ്താവന. ഇത് ജനാധിപത്യത്തിനും കശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അപമാനകരമായ പ്രസ്താവനയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രയത്‌നത്തിന്റെ ഫലമാണ് കശ്മീരില്‍ വിജയകരമായി തിരഞ്ഞെടുപ്പ് നടന്നതെന്നും കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.