You are Here : Home / News Plus

ഡല്‍ഹിയില്‍ വീണ്ടും മാനഭംഗക്കേസ്

Text Size  

Story Dated: Monday, March 02, 2015 07:41 hrs UTC

ഡല്‍ഹിയില്‍ മാനഭംഗ കേസുകള്‍ക്ക് ശമനമില്ല. ഇന്ന് നോയിഡയിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

നോയിഡയിലെ ദി ഗ്രേറ്റ് ഇന്ത്യ പ്ലെയ്‌സ് മാളിനുള്ളിലെ വാഷ്‌റൂമില്‍ വെച്ച് സുഹൃത്ത് തന്നെ മാനഭംഗപ്പെടുത്തി എന്ന പരാതിയുമായി ഇരുപത്താറുകാരിയാണ് പോലീസ് സ്‌റ്റേഷനിലെത്തിയത്. പോലീസ് ഡല്‍ഹിയിലെ ജയ്ത്പൂര്‍ സ്വദേശി യോഗേഷ് കുമാറിനെ അറസ്റ്റു ചെയ്തു. യുവതി നിയമവിദ്യാര്‍ഥിയാണ്. വാഷ്‌റൂം പൂട്ടിയിട്ടാണ് തന്നെ യോഗേഷ് ഉപദ്രവിച്ചതെന്ന് യുവതി പറഞ്ഞു. പോലീസ് സിസിടിവി ദൃശ്യം പരിശോധിക്കുകയാണ്. നാലിലധികം സെക്യൂരിറ്റ് ഗാര്‍ഡുകളുള്ള മാളില്‍ ഇത് സംഭവിച്ചത് പോലീസിനെ അമ്പരപ്പിച്ചിരിക്കുകയാണ്. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുവെന്ന് പോലീസ് പറഞ്ഞു.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.