You are Here : Home / News Plus

നുണ പരിശോധനക്ക് വിധേയനാകാന്‍ തയാറല്ലെന്ന് സലീംരാജ്

Text Size  

Story Dated: Monday, March 02, 2015 05:35 hrs UTC

കൊച്ചി : കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ നുണ പരിശോധനക്ക് വിധേയനാകാന്‍ തയാറല്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സലീം രാജ് കൊച്ചി സി.ജെ.എം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ സലീംരാജിനെയും മറ്റ് മൂന്ന് പേരെയും നുണപരിശോധനക്ക് വിധേയനാക്കാന്‍ സി.ബി.ഐ നിര്‍ദേശിച്ചിരുന്നു. ഇതിന് വിധേയമാകാന്‍ സാധിക്കില്ലെന്നാണ് സലീം രാജ് കോടതിയില്‍ വ്യക്തമാക്കിയത്.
സലീം രാജിനെ കേസുമായി ബന്ധപ്പെട്ടു നുണപരിശോധനക്ക് വിധേയനാക്കണമെന്ന് നേരത്തെ സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നുണപരിശോധനക്ക് തയാറാണെന്ന് സലീംരാജ് മുമ്പ് അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.