You are Here : Home / News Plus

മോദിയുടെ ഇന്നത്തെ ഉച്ച ഭക്ഷണം പാര്‍ലമെന്‍റ് കാന്‍റീനില്‍ നിന്ന്

Text Size  

Story Dated: Monday, March 02, 2015 05:59 hrs UTC

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ ഉച്ച ഭക്ഷണം പാര്‍ലമെന്‍റ് കാന്‍റീനില്‍ നിന്ന്. പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഒന്നാം നിലയില്‍ 70-ാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന കാന്‍റീനിലാണ് അപ്രതീക്ഷിതമായി മോദി ഭക്ഷണം കഴിക്കാനത്തെിയത്. 29 രൂപക്ക് ലഭിക്കുന്ന വെജിറ്റേറിയന്‍ താലിയാണ് മോദി കഴിച്ചത്. ശേഷം സന്ദര്‍ശക ബുക്കില്‍ അന്നദാതാ എന്നും കുറിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. പ്രധാനമന്ത്രിയായിരുന്ന അപൂര്‍വം ചിലര്‍ മാത്രമേ പാര്‍ലമെന്‍റ് കാന്‍്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളൂ.
രാജ്യത്തു ഏറ്റവും കുറഞ്ഞ നിരക്കില്‍ മുന്തിയ ഭക്ഷണം ലഭിക്കുന്ന ഇടമാണ് പാര്‍ലമെന്‍റ് കാന്‍റീന്‍.12 രൂപയ്ക്ക് ഇവിടെ നിന്നും ഭക്ഷണം ലഭിക്കും. 34 രൂപയുള്ള ചിക്കന്‍ ബിരിയാണിയാണ് ഏറ്റവും വിലയേറിയ ഭക്ഷണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.